ലോഗോ എന്നതിന്റെ മലയാളം നിർവചനം
വാണിജ്യ വ്യവസായ സ്ഥാപനങ്ങളോ സംഘടനകളോ ഉപയോഗിക്കുന്ന അനായാസേന തിരിച്ചറിയാവുന്ന അടയാളം
എന്തുകൊണ്ട് ലോഗോ പ്രധാനപ്പെട്ടതാകുന്നു
1.ആദ്യത്തെ മതിപ്പു ജനങ്ങളിൽ സൃഷ്ടിക്കുന്നു
(Makes a strong First Impression)
ഒരു ബിസിനസിന്റെ കസ്റ്റമേഴ്സിനോടുള്ള ആദ്യത്തെ പരിചയപെടലാണ് ലോഗോ. ബിസിനസ് ഏരിയയിൽ ഒരു ഇടം കണ്ടെത്താൻ ലോഗോ സഹായിക്കുന്നു .
2.ശ്രദ്ധ പിടിച്ചുപറ്റുക
( Grabs Attention)
ഇന്നത്തെ ജനങ്ങളുടെ ജീവിതം വളരെ തിരക്ക് പിടിച്ചതും വേഗത്തെയുള്ളതുമാണ്. ഒരു നല്ല ലോഗോ ചെറിയ സമയത്തിനുളിൽ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ബിസിനസ്സിലേക്കു ജനങ്ങളിലേക്ക് ആകർഷിക്കുകയും ചെയുന്നു.
3. ലോഗോ ബ്രാൻഡിങ്ങിലെ അടിസ്ഥാനശില
(Logo-Foundation stone of Branding)
ബിസിനസ് ബ്രാൻഡിംഗിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് ലോഗോ. ബിസിനസ്സിന്റെ ബ്രാൻഡിംഗ് എന്നത് സർവീസ് , ഉൽപ്പന്നം , പരസ്യപ്രചാരണങ്ങൾ, ലോഗോ എന്നിവ എല്ലാം ഉൾപ്പെട്ടതാണ്. ഇവിടെ ലോഗോ ഒരു പ്ലാറ്റ് ഫോം ആയി നിലകൊള്ളുന്നു. പരസ്യ പ്രചാരണങ്ങളിൽ ലോഗോയിലൂടെ പെട്ടെന്നു ജനങ്ങൾക്ക് ബ്രാൻഡ് തിരിച്ചറിയാൻ സഹായിക്കുന്നു.
4.ലോഗോ ബിസിനസിനെ ദൃശ്യവല്‍ക്കരിക്കുന്നു.
(Visualize and Create Memorable)
ജനങ്ങൾക്ക് ബിസിനസിനെ തിരിച്ചറിയാനുള്ള അടയാളമായി ലോഗോ പ്രവർത്തിക്കുന്നു. ഉൽപ്പന്നത്തിന്റെ സ്വാഭാവം, പ്രത്യേകത എന്നിവ ലോഗോയുടെ കളറുകൾ, അക്ഷരങ്ങളുടെ പ്രത്യേകത കൊണ്ട് തിരിച്ചറിയാൻ സഹായിക്കുന്നു. കമ്പനിയുടെ പേര് മറന്നാലും ഒരു നല്ല ലോഗോ ജനങ്ങൾ ഓർത്തിരിക്കും
5.മറ്റുള്ളവരിൽ നിന്നും അതുല്യമായി നിർത്തുന്നു
5.മറ്റുള്ളവരിൽ നിന്നും അതുല്യമായി നിർത്തുന്നു
(Stands out from your Competitors)
വിപണിയിലെ മത്സരത്തിൽ സവിശേഷമായി നിൽക്കാൻ ലോഗോ ബിസിനസിനെ സഹായിക്കുന്നു.ഇതു കസ്റ്റമേഴ്സിനെ പ്രോഡക്റ്റ് കണ്ടെത്താൻ സഹായിക്കുന്നു
6.വിശ്വാസം വളർത്തുന്നു
6.വിശ്വാസം വളർത്തുന്നു
(Build Loyalty)
ബ്രാൻഡ് / ബിസിനസ് വളരുന്നതിനനുസരിച്ചു ലോഗോയും പ്രശസ്തമാക്കുന്നു.
നിങ്ങളുടെ ബിസിനസ്/ പ്രോഡക്റ്റ് ഇഷ്ട്ടപെടുന്നവർ നിങ്ങളുടെ ലോഗോ കാണുമ്പോൾ നിങ്ങളുടെ ബിസിനസിനെ ഓർമ്മിക്കുന്നു. ലോഗോ വിശ്വസ്‌തത വർധിപ്പിക്കുന്നു
നിങ്ങളുടെ ബിസിനസ്/ പ്രോഡക്റ്റ് ഇഷ്ട്ടപെടുന്നവർ നിങ്ങളുടെ ലോഗോ കാണുമ്പോൾ നിങ്ങളുടെ ബിസിനസിനെ ഓർമ്മിക്കുന്നു. ലോഗോ വിശ്വസ്‌തത വർധിപ്പിക്കുന്നു
Good article to read
ReplyDeleteGood information
ReplyDelete