Wednesday, December 11, 2019

Thrissur night shopping festival 2020

thrissur night shopping festival

My home town  Thrissur make a history of one month  night shopping festival. Starting from 15th Dec 2019 to 15th Jan 2020. Come be a part of it.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായാ തൃശൂർ ഇനി മുതൽ ഷോപ്പിംഗിന്റെ  പറുദീസയായി മാറാൻ ഒരുങ്ങുന്നു ...
ഒരു മാസം നീണ്ടുനിൽക്കുന്ന ‘ഹാപ്പി ഡെയ്‌സ്’ രാത്രി ഷോപ്പിംഗ് ഉത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകൾ നടക്കുന്നു ...
ഒരിക്കലും ഉറങ്ങാത്ത ഒരു നഗരമാക്കി മാറ്റുകയാണ് ഉത്സവം ലക്ഷ്യമിടുന്നത് ...രാത്രി ഷോപ്പിംഗ് ഫെസ്റ്റിവൽ തൃശ്ശൂരിനെ മെട്രോ സിറ്റിയാക്കി മാറ്റാൻ സഹായിക്കും.മാത്രമല്ല, നഗരത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയും പുതിയ ജീവിതശൈലി കൊണ്ടുവരുകയും ചെയ്യും, ”ഫെസ്റ്റിവൽ കമ്മിറ്റി ജനറൽ കൺവീനർ ടി എസ് പട്ടാഭിരാമൻ പറഞ്ഞു.

ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയാണ് തൃശ്ശൂര്‍ നഗരത്തില്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത്. നഗരത്തിന്റെ രണ്ടരകിലോമീറ്റര്‍ പരിധിക്കുള്ളില്‍പ്പെടുന്ന കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം, ശക്തന്‍ മാര്‍ക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പാട്ടുരായ്ക്കല്‍ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളാണ് തുറന്ന് പ്രവര്‍ത്തിക്കുക. രാത്രി 11 മണിവരെ എങ്കിലും ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈകുന്നേരം ആറ് മുതലാണ് ഷോപ്പിങ് ഉത്സവം നടക്കുന്നത്. രാത്രിയും പകലും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.

നൈറ്റ് ഷോപ്പിങ് ഉത്സവം നടക്കുന്നതിനാല്‍ ആറുമുതല്‍ കടകളില്‍ പ്രത്യേക ഓഫറുകള്‍ ഉണ്ടായിരിക്കും. നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന് വ്യാപാരികളും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാപനങ്ങളുടെ ഉടമകളും രാഷ്ട്രീയ നേതാക്കളുമായി സംവദിക്കാനുള്ള ബിസിനസ്സ് ലോഞ്ചും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. നൈറ്റ് ഷോപ്പിങ് ഫെസ്റ്റില്‍ നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലാണ് ചേംബര്‍ ഓഫ് കൊമേഴ്സും വ്യാപാരി വ്യവസായി സംഘടനകളും. കടകളും പരിസരങ്ങളും റോഡുകളും ഇതിനോടകം ശുചീകരിക്കാനുള്ള പരിപാടിയിലാണ്.

നഗരം പൂര്‍ണ്ണമായും വൃത്തിയാക്കുകയാണ് പ്രാരംഭ നടപടി. ശുചീകരണത്തിന് കടക്കാരും സന്നദ്ധസംഘടനകളും യുവജന പ്രസ്ഥാനങ്ങളും കൂടെ കൂടും. മാലിന്യ നിക്ഷേപത്തിന് പ്രത്യേക ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. കൂട്ടത്തില്‍ ഇ-ടോയ്‌ലെറ്റുകളും സ്ഥാപിക്കുന്നുണ്ട്.

ഷോപ്പിങ്ങിനെത്തുന്നവരെ സ്വീകരിക്കാന്‍ സ്വാഗതകമാനങ്ങളും അലങ്കാരങ്ങളും ഒരുക്കും. കടകളും കെട്ടിടങ്ങളും റോഡുകളും ദീപാലംകൃതമാക്കും. ഈ ഒരുക്കങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക അനുഭൂതി നല്‍കും. ഇതോടൊപ്പം ചിത്രരചന, കഥ, കവിത, സംഗീതം, നടത്തം, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നടത്തും. വിവിധ വേദികളില്‍ കലാപരിപാടികള്‍ അരങ്ങേറും. പുഴയ്ക്കല്‍ പാടത്ത് മഡ് റേസ് നടത്തും. ഇതും പുത്തന്‍ അനുഭവം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

നൈറ്റ് ഷോപ്പിങ്ങിനായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യ വാഹനസൗകര്യം ഏര്‍പ്പെടുത്താനും തീരുമാനം ഉണ്ട്. ഇതിനായി നഗരത്തിലെ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഉപയോഗിക്കും. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളും പുത്തന്‍പള്ളി, ലൂര്‍ദ് പള്ളി, തേക്കിന്‍കാട് മൈതാനം തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം വാഹന പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കും. ഷോപ്പിങ്ങിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്താനും തീരുമാനം ഉണ്ട്.

നൈറ്റ് ഫെസ്റ്റിഫലിന് എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകളും ഉണ്ടാകും. ഷോപ്പിങ് ദിവസങ്ങളില്‍ വൈകീട്ട് ആറിന് ശേഷം ഓണ്‍ലൈന്‍ വ്യാപാരം വഴിയുള്ള അത്താഴമെത്തിക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ച് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി സംസാരിച്ച് തീരുമാനത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു.

ഫെസ്റ്റിവലിന് മാറ്റുകൂട്ടി പല പള്ളികളിലെയും സ്ഥാപനങ്ങളിലെയും പുല്‍ക്കൂടുകള്‍ നഗരത്തില്‍ സ്ഥാപിക്കും. ക്രിസ്മസ് കാലമായതിനാലാണ് ഇത്തരത്തില്‍ പുല്‍ക്കൂടുകള്‍ ഒരുക്കുന്നത്. ഷോപ്പിങ്ങിനെത്തുന്നവര്‍ക്ക് ഒരു മാസം മുഴുവന്‍ ഇത് കാണാനുള്ള സൗകര്യമൊരുക്കും. ക്രിസ്മസ് കരോളുകള്‍ റൗണ്ടിലെത്തി നഗരത്തിലാകെ കറങ്ങും. ഇത് ഉപഭോക്താക്കളില്‍ ആവേശം സൃഷ്ടിക്കും. ബെല്ലി ഡാന്‍സ് തുടങ്ങിയ യുവാക്കളെ ത്രസിപ്പിക്കുന്ന നൃത്തരൂപങ്ങള്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്ന തെരുവുകളില്‍ അരങ്ങേറും.

കൂടാതെ ഫ്‌ളാഷ് മോബ് മത്സരങ്ങളും നടത്തുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടിആര്‍ വിജയകുമാര്‍ പറഞ്ഞു. ഇതില്‍ ഉപഭോക്താക്കള്‍ക്കും പങ്കാളികളാകാം. ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ജനുവരി 15-ന് ബേക്കറി മാനുഫാക്ചറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വരാജ് റൗണ്ടില്‍ രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ കേക്ക് തയ്യാറാക്കും. ഷോപ്പിങ് ഫെസ്റ്റിവലിനെത്തുന്നവര്‍ക്ക് കേക്ക് മുറിച്ച് കഴിക്കാനാവുന്നതാണ്. ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡാണെന്നും ഇവര്‍ അറിയിക്കുന്നു

Wednesday, December 4, 2019

Is graphic designing important for digital marketing? ഡിജിറ്റൽ മാർക്കറ്റിംഗിൽ ഗ്രാഫിക് ഡിസൈനിംഗിന്റെ പ്രാധാന്യം

Images Speak Louder Than Words

ഗ്രാഫിക് ഡിസൈനിംഗ് ഡിജിറ്റൽ മാർക്കറ്റിംഗിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

1.നിങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റി സ്ഥാപിക്കുന്നു.

ആളുകൾ നിങ്ങളുടെ ബ്രാൻഡ് ഓർമ്മിക്കണമെങ്കിൽ, നിങ്ങളുടെ ബ്രാൻഡ് ലോഗോയ്ക്കും മറ്റ് വിഷ്വൽ കൊളാറ്ററലുകൾക്കും നിങ്ങളുടെ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക.ഇതിനു നല്ല ഒരു ഗ്രാഫിക് ഡിസൈനേർക്കു കഴിയും.

2.മികച്ച ഉപകരണം

വിഷ്വലുകൾ, വിവരദായക ഉള്ളടക്കം എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്  ഡിജിറ്റൽ മാർക്കറ്റിംഗ്.  ഗ്രാഫിക് ഡിസൈൻ ഒരു കമ്പനിയുടെ ആശയങ്ങളെ റിയലിസ്റ്റിക് വെളിപ്പെടുത്തലുകളാക്കി മാറ്റുന്നു.  ഇതുവഴി ഒരു എന്റർപ്രൈസ് അതിന്റെ ടാർഗെറ്റ് ക്ലയന്റുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുന്നു.

3. വെബ്‌സൈറ്റിലേക്ക് ട്രാഫിക് വർധിപ്പിക്കുന്നു 

ചിത്രങ്ങൾ / ഗ്രാഫിക്  അടങ്ങിയിരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ‌ സാധാരണ ടെക്സ്റ്റ് പോസ്റ്റുകളേക്കാൾ 650% ഉയർന്ന ഇടപഴകൽ‌ നൽ‌കുന്നു.

4. ബ്രാൻഡ് സന്ദേശം കൈമാറുന്നു

ഒരു നല്ല ഗ്രാഫിക് രൂപകൽപ്പനയ്ക്ക് നിങ്ങളുടെ ഓഫറുകൾ റിപ്പോർട്ടുകൾ, ചാർട്ടുകൾ, ചിത്രീകരണങ്ങൾ എന്നിവയുടെ രൂപത്തിൽ ആശയവിനിമയം നടത്താൻ കഴിയും.

Tuesday, December 3, 2019

Use Social Media for your business growth. Social media is a direct way to your customers, with cost effective marketing

social media marketing





















സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തന്നെ സൗജന്യവും ലോകത്തിലാകമാനം പ്രേക്ഷകര്‍ ഉള്ളതുമാണ്. ഒരു പരസ്യ മാധ്യമമായി തെരെഞ്ഞെടുക്കുകയാണെകിൽ സോഷ്യൽ മീഡിയ ചെലവ് കുറഞ്ഞതും ലാഭകരവുമാണ്.കസ്റ്റമേഴ്‌സുമായി ഇടപഴുക്കാൻ സോഷ്യൽ മീഡിയോളം പറ്റിയ വേറൊരു മാധ്യമമില്ല കസ്റ്റമേഴ്‌സുമായി നല്ലൊരു ആശയവിനിമയം അവരുടെ താല്പര്യങ്ങൾ അറിയുന്നതിനും അതിനനുസരിച്ചു ബിസിനസ് ഗോൾസ് സെറ്റ് ചെയ്യാനും വില്പന വർധിപ്പിക്കാനും സഹായിക്കും

Friday, November 22, 2019

How to fix NDA Problem in Photoshop |"ണ്ട" പ്രെശ്നം എങ്ങനെ പരിഹരിക്കാം

ഫോട്ടോഷോപ്പിൽ മലയാളം ടൈപ്പ് ചെയുന്നതിലെ ഏറ്റവും വലിയൊരു പ്രേശ്നമാണ് "ണ്ട" എന്ന അക്ഷരം വരാത്തത് . ഈ പ്രെശ്നം വളരെ ഈസി ആയി പരിഹരിക്കാം.

ഫോട്ടോഷോപ്പിൽ ടൈപ്പ് ചെയുമ്പോൾ  "ണ്ട" എന്ന അക്ഷരം വരേണ്ട സ്ഥലത്തു "സ്സ" എന്ന അക്ഷരം ML-TT ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയുക. അതിനു ശേഷം "സ്സ" എന്ന അക്ഷരം MLB -TT എന്ന ഫോണ്ടിലേക്കു മാറ്റുക ഇപ്പോൾ  "സ്സ" മാറി അവിടെ "ണ്ട" എന്ന അക്ഷരം വരുന്നത് കാണം.

വീഡിയോ കാണുന്നതിനായി സന്ദർശിക്കുക

Friday, November 15, 2019

I am Passed Google My Business Basics

























In this Google My Business Basics Courses, I can Learn how to use free Google My Business to create listings that will stand out when customers search online.After Take all the courses, pass the Assessment, and I earn an Achievement Certificate with my name

Saturday, October 5, 2019

നിങ്ങളുടെ ബിസിനെസ്സിൽ സോഷ്യൽ മീഡിയയുടെ പ്രാധാന്യം . Importance of Social Media in Every Business

ചെറിയ ഒരു ഷോപ്പ് ആയാലും ലോകോത്തര ബിസിനസ് ബ്രാൻഡ് ആയാലും ഇന്ന്  സോഷ്യൽ മീഡിയ ബിസിനസ്സിന്റെ ഒരു ഭാഗമാണ്  


1. ബിസിനെസ്സിനെക്കുറിച്ചുള്ള അറിവ്‌
( Brand Awareness )

ജനങ്ങൾക്ക് നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള ഒരവബോധം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു .നിങ്ങളുടെ സോഷ്യൽ മീഡിയ പേജ് പതിവായി പുതിയകാര്യങ്ങള്‍ ഉൾകൊള്ളിച്ചു കൊണ്ടിരിക്കുകയാണെകിൽ  തീർച്ചയായും ഒരു വലിയ വിഭാഗം ഉപഭോക്താക്കളെ ബിസിനെസ്സിലേക്കു ആകർഷിക്കാം 


2. ചുരുങ്ങിയ ചെലവ്
( Cost effective )

സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തന്നെ സൗജന്യവും ലോകത്തിലാകമാനം പ്രേക്ഷകര്‍ ഉള്ളതുമാണ്. ഒരു പരസ്യ മാധ്യമമായി തെരെഞ്ഞെടുക്കുകയാണെകിൽ സോഷ്യൽ മീഡിയ ചെലവ് കുറഞ്ഞതും ലാഭകരവുമാണ്


3.ജനങ്ങളുമായി ആശയവിനിമയം നടത്തുക
(Engage with Your Customers )

കസ്റ്റമേഴ്‌സുമായി ഇടപഴുക്കാൻ സോഷ്യൽ മീഡിയോളം പറ്റിയ വേറൊരു മാധ്യമമില്ല .കസ്റ്റമേഴ്‌സുമായി നല്ലൊരു ആശയവിനിമയം അവരുടെ താല്പര്യങ്ങൾ അറിയുന്നതിനും അതിനനുസരിച്ചു ബിസിനസ് ഗോൾസ് സെറ്റ് ചെയ്യാനും വില്പന വർധിപ്പിക്കാനും സഹായിക്കും


4.ഇന്റർനെറ്റ് ലോകത്തു ബിസിനസ് സാന്നിധ്യം വർധിപ്പിക്കുന്നു
(social media increase online presence )

ഇന്റർനെറ്റിന്റെ വ്യപതി ലോകവ്യാപകമാണ് .നിങ്ങളുടെ ബിസിനസിനെ ഓൺലൈൻ ആക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗങ്ങളിലൊന്നാണ് സോഷ്യൽ മീഡിയ .കൂടുതൽ ജനങ്ങളിലേക്ക് ബിസിനസ് എത്തിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാം .

5.നിങ്ങളുടെ ബിസിനസ്സിന്റെ വിശ്വസ്തത വർധിപ്പിക്കുന്നു
(Improved brand Loyalty )

നിങ്ങളുടെ ബിസിനസ്സിന്റെ വിശ്വസ്തത വർധിപ്പിക്കുന്നു. ജനങ്ങൾക്ക് ബിസിനസ് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്നു. പരസ്യ പ്രചാരണങ്ങൾ നടത്താനും പുതിയ പ്രൊഡക്ടുകളോ ഓഫറുകളോ പരിചയപ്പെടുത്താനും സോഷ്യൽ മീഡിയ വളരെയധികം ഉപയോഗിക്കാം. സോഷ്യൽ മീഡിയ വില്പനയും  വിശ്വസ്തതയും വർധിപ്പിക്കുന്നു 

Saturday, September 21, 2019

Gmail-ലെ ചിത്രങ്ങളിൽ ഹൈപ്പർലിങ്കുകൾ എങ്ങനെ ചേർക്കാം. How to Insert Hyperlinks in Images in Gmail ?

നിങ്ങൾക്ക്  ഉപയോഗപ്രദമായ GMAIL ട്രിക്ക്. ഇമേജുകൾ ലിങ്കുകളായി ഉപയോഗിക്കുന്നു. ഇതുവഴി, സ്വീകർത്താക്കൾക്ക് ചിത്രത്തിൽ നേരിട്ട് ക്ലിക്കുചെയ്യാനും അതുവഴി നിങ്ങളുടെ വെബ്സൈറ്റിലേക്കോ നിങ്ങളുടെ മറ്റു ലിങ്ക്കളിലേക്കോ നിങ്ങളുടെ സ്വീകർത്താവിനു എത്തിക്കാൻ സാധിക്കും.

ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം

1.ആദ്യമായി ജിമെയില്‍ തയാറാക്കുമ്പോൾ ചിത്രം /ഫോട്ടോ മെയിലില്‍ ചേര്‍ക്കുക (Attachment ചെയ്യരുത്, Inline ഓപ്ഷന്‍ ഉപയോഗിക്കുക).




2. ചിത്രം സെലക്ട് ചെയ്യുക.(ചിത്രം സെലക്ട് ചെയ്യാനായി വലത് വശത്തു നിന്നും ഇടതു വശത്തേക്ക് മൗസ് ഡ്രാഗ് ചെയ്യുക ) അപ്പോള്‍ ഇമേജിനു മുകളില്‍ ഒരു നീല  കളര്‍ വരും. 


3.താഴെയുള്ള ലിങ്ക് ഐക്കണ്‍ ക്ലിക്ക് ചെയ്യുക



അവിടെ വെബ് അഡ്രസ്സ് ചേര്‍ക്കാനുള്ള വിന്‍ഡോ വരും. നിങ്ങള്‍ക്ക്  ആവശ്യമുള്ള വെബ് അഡ്രസ് അവിടെ ചേര്‍ത്തതിനു ശേഷം OK ബട്ടണ്‍ അമര്‍ത്തുക

ഇപ്പോള്‍ ആ വെബ്അഡ്രസ്സും ഇമേജും ലിങ്ക് ആയിക്കഴിഞ്ഞു.

ഇത് ഉറപ്പിക്കാനായി ഇമേജില്‍ ക്ലിക്ക് ചെയ്തു നോക്കുക. അവിടെ വെബ് അഡ്രസ് കാണിക്കും.

ഇമെയില്‍ സ്വീകരിക്കുന്ന ആള്‍ ഇമേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വെബ് അഡ്രസിലേക്ക് പോകും.

Saturday, September 7, 2019

എങ്ങിനെ പ്രഫഷണൽ ഇ മെയിൽ തയാറാക്കാം ? How to write a professional email ?



തയാറാക്കുന്ന ഇ മെയിലിനെ കുറിച്ച വ്യക്തമായ ധാരണ തയാറാക്കുന്ന ആൾക്ക് ഉണ്ടായിരിക്കണം. തയാറാക്കുന്ന ഇ മെയിലിന്റെ സംക്ഷിപ്‌ത രൂപം ഇമെയിലിലുണ്ടെന്നു ഉറപ്പ് വരുത്തണം.

ഒരു നല്ല ഇമെയിലിനു താഴെ പറയുന്ന കാര്യങ്ങൾ അത്യവശ്യമാണ്.

1. തലക്കെട്ട് / Subject line
2. ഒരു നല്ല അഭിവാദ്യം Salutation
3. ഉള്ളടക്കം / Mail Body
4. അക്ഷരങ്ങൾ  Font style
5. ഉപസംഹാരം Closing
6. പ്രൂഫ് റീഡിങ്ങ് / Proof Reading
7. കൈയൊപ്പ്‌ / Signature

1. തലക്കെട്ട് / Subject line
ഇമെയിലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. നിങ്ങളുടെ ഇമെയില്‍ വായിക്കണോ വേണ്ടയോ എന്ന് മെയില്‍ സ്വീകരിക്കുന്ന ആള്‍ തീരുമാനിക്കുന്ന തലക്കെട്ടിനെ ആശ്രയിച്ചാണ്. eg. Meeting Date Changed.

2. ഒരു നല്ല അഭിവാദ്യം Salutation
ഒരു നല്ല അഭിവാദ്യത്തോടെ മെയില്‍ തുടങ്ങുന്നതാണ് നല്ലത്.
eg. Dear Sir or Madam etc..

3 .ഉള്ളടക്കം / Mail Body
വളരെ മിനിമവും സംക്ഷിപ്തവുമായിരിക്കണം ഉള്ളടക്കം. വലിച്ചു വാരി എഴുതുന്നത് പരമാവധി ഒഴിവാക്കണം. ലിസ്റ്റ് ചെയ്ത് പോയിന്‍റ് ഇട്ട് എഴുതിയാല്‍ വായിക്കുന്ന ആള്‍ക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാം.

4 .അക്ഷരങ്ങൾ  Font style
എളുപ്പത്തില്‍ വായിക്കാവുന്ന ഫോണ്ടുകള്‍ ഉപയോഗിക്കണം.
eg. Arial, Helvitica, Calibri, etc..

5 .ഉപസംഹാരം Closing
മാന്യമായ രീതിയില്‍ ആശംസകളോടു കൂടിയ ഒരു ഉപസംഹാരം ആവശ്യമാണ്. eg. Thanks, best wishes, sincerely, etc..

6.പ്രൂഫ് റീഡിംഗ് / Proof Reading
അവസാനമായി എഴുതിയ വാചകങ്ങള്‍ പ്രൂഫ് റീഡിംഗ് ചെയ്യണം. അക്ഷരത്തെറ്റുകള്‍, ഗ്രാമര്‍ എന്നിവയെല്ലാം പരിശോധിക്കണം.
MS-Word, Google Docs, Grammarly തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.

7. കൈയൊപ്പ്‌ / signature
നിങ്ങളെ ബന്ധപ്പെടാനാവശ്യമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കണം.
Name, Address, Phone Number, Website, etc...



Happy Emailing...

Saturday, August 31, 2019

ഗൂഗിൾ ബിസിനസ് ലിസ്റ്റിംഗ് 5 ഗുണങ്ങൾ.5 Benefits of Using Google My Business


1.എളുപ്പത്തിൽ ബിസിനസ് കണ്ടെത്താം
നിങ്ങളുടെ ബിസിനസ് / ഷോപ് , കസ്റ്റമേഴ്സിന് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്നു. കൂടാതെ ഈ സ്ഥലം മറ്റുള്ളവർക്കു ഷെയർ ചെയ്യാനും സാധിക്കുന്നു.

2.സൗജന്യ സേവനം
ഗൂഗിൾ മാപ്‌സ് തികച്ചും സൗജന്യവും ലോക്കൽ മാർക്കെറ്റിംഗിനെ വളരെയധികം സഹായിക്കുന്നതുമാണ്

3.വളരെ എളുപ്പം
ഗൂഗിൾ അക്കൗണ്ട് വെച്ച് എളുപ്പത്തിൽ  ഗൂഗിൾ ബിസിനസ്സ് ലിസ്റ്റിംഗിൽ നിങ്ങളുടെ ബിസിനസ്സ് കൂട്ടിച്ചേർക്കാവുന്നതും എപ്പോൾ വേണമെങ്കിലും അതിലെ വിവരങ്ങൾ (ഫോൺ നമ്പർ, വെബ്സൈറ്റ്, അഡ്രസ്സ് ) മാറ്റാവുന്നതുമാണ്.

4.ഇന്റർനെറ്റ് ലോകത്തു ബിസിനസ്  കൂടുതൽ  വ്യക്തമാക്കുന്നു
ബിസിനസ്സ് ടൈപ്പ് (ബേക്കറി, സൂപ്പർ മാർക്കറ്റ്),  പ്രവർത്തി സമയം,
ഫോൺ നമ്പർ, എത്തിച്ചേരാനുള്ള മാർഗ്ഗം എന്നിവ കൊടുക്കാൻ സാധിക്കുന്നു.

5.പരസ്യം ചെയ്യാൻ സാധിക്കുന്നു
ഗൂഗിൾ ബിസിനസ്സിൽ നിങ്ങളുടെ ബിസിനസ്സിന്‍റെ ഓഫറുകളും പരസ്യങ്ങളും സൗജന്യമായി പോസ്റ്റ് ചെയ്യാൻ സാധിക്കുന്നു.

നിങ്ങളുടെ ബിസിനസ്സ് ഗൂഗിള്‍ ബിസിനസ് ലിസ്റ്റിംഗ് ചെയ്യുന്നതിന് ഗൂഗിള്‍ ഡിജിറ്റല്‍ മാര്‍ക്കറ്ററെ സമീപിക്കുക.

Saturday, August 3, 2019

നിങ്ങളുടെ ബിസിനസ് / കമ്പനിക്ക് എന്ത് കൊണ്ട് ഒരു പ്രൊഫഷണൽ ലോഗോ വേണം? Why A Logo Is Important for your Business or Organization




ലോഗോ എന്നതിന്റെ മലയാളം നിർവചനം

വാണിജ്യ വ്യവസായ സ്ഥാപനങ്ങളോ സംഘടനകളോ ഉപയോഗിക്കുന്ന അനായാസേന തിരിച്ചറിയാവുന്ന അടയാളം 


എന്തുകൊണ്ട്  ലോഗോ പ്രധാനപ്പെട്ടതാകുന്നു


1.ആദ്യത്തെ മതിപ്പു  ജനങ്ങളിൽ സൃഷ്ടിക്കുന്നു
(Makes a strong First Impression)

 ഒരു ബിസിനസിന്റെ  കസ്റ്റമേഴ്സിനോടുള്ള ആദ്യത്തെ പരിചയപെടലാണ് ലോഗോ. ബിസിനസ് ഏരിയയിൽ ഒരു ഇടം കണ്ടെത്താൻ ലോഗോ  സഹായിക്കുന്നു .


2.ശ്രദ്ധ പിടിച്ചുപറ്റുക
( Grabs Attention)


ഇന്നത്തെ ജനങ്ങളുടെ ജീവിതം വളരെ തിരക്ക് പിടിച്ചതും വേഗത്തെയുള്ളതുമാണ്. ഒരു നല്ല ലോഗോ ചെറിയ സമയത്തിനുളിൽ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും  ബിസിനസ്സിലേക്കു  ജനങ്ങളിലേക്ക് ആകർഷിക്കുകയും ചെയുന്നു.

3. ലോഗോ ബ്രാൻഡിങ്ങിലെ അടിസ്ഥാനശില
(Logo-Foundation stone of Branding) 


ബിസിനസ് ബ്രാൻഡിംഗിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് ലോഗോ. ബിസിനസ്സിന്റെ ബ്രാൻഡിംഗ് എന്നത് സർവീസ് , ഉൽപ്പന്നം , പരസ്യപ്രചാരണങ്ങൾ, ലോഗോ എന്നിവ എല്ലാം  ഉൾപ്പെട്ടതാണ്. ഇവിടെ ലോഗോ ഒരു പ്ലാറ്റ് ഫോം ആയി നിലകൊള്ളുന്നു. പരസ്യ പ്രചാരണങ്ങളിൽ ലോഗോയിലൂടെ പെട്ടെന്നു ജനങ്ങൾക്ക് ബ്രാൻഡ് തിരിച്ചറിയാൻ സഹായിക്കുന്നു.

4.ലോഗോ ബിസിനസിനെ ദൃശ്യവല്‍ക്കരിക്കുന്നു.

(Visualize and Create Memorable) 


ജനങ്ങൾക്ക് ബിസിനസിനെ തിരിച്ചറിയാനുള്ള അടയാളമായി ലോഗോ പ്രവർത്തിക്കുന്നു. ഉൽപ്പന്നത്തിന്റെ സ്വാഭാവം, പ്രത്യേകത എന്നിവ ലോഗോയുടെ കളറുകൾ, അക്ഷരങ്ങളുടെ പ്രത്യേകത കൊണ്ട് തിരിച്ചറിയാൻ സഹായിക്കുന്നു. കമ്പനിയുടെ പേര് മറന്നാലും ഒരു നല്ല ലോഗോ ജനങ്ങൾ ഓർത്തിരിക്കും


5.മറ്റുള്ളവരിൽ  നിന്നും അതുല്യമായി നിർത്തുന്നു
(Stands out from your Competitors) 


വിപണിയിലെ മത്സരത്തിൽ സവിശേഷമായി നിൽക്കാൻ ലോഗോ ബിസിനസിനെ സഹായിക്കുന്നു.ഇതു കസ്റ്റമേഴ്സിനെ പ്രോഡക്റ്റ് കണ്ടെത്താൻ സഹായിക്കുന്നു

6.വിശ്വാസം വളർത്തുന്നു
(Build Loyalty) 


ബ്രാൻഡ് / ബിസിനസ് വളരുന്നതിനനുസരിച്ചു ലോഗോയും പ്രശസ്തമാക്കുന്നു.
നിങ്ങളുടെ ബിസിനസ്/ പ്രോഡക്റ്റ് ഇഷ്ട്ടപെടുന്നവർ നിങ്ങളുടെ ലോഗോ കാണുമ്പോൾ നിങ്ങളുടെ ബിസിനസിനെ ഓർമ്മിക്കുന്നു. ലോഗോ വിശ്വസ്‌തത വർധിപ്പിക്കുന്നു


"നിങ്ങളുടെ ബിസിനസിന് ഒരു ലോഗോ ഇല്ലെങ്കിൽ കസ്റ്റമേഴ്സിന്റെ മനസ്സിൽ ബിസിനസിനെ സ്ഥാപിക്കനുള്ള ഒരു സുവർണാവസരം നഷ്ട്ടപെടുത്തുകയാണ് ചെയ്യുന്നത്"