Showing posts with label How to Insert Hyperlinks in Images in Gmail ?. Show all posts
Showing posts with label How to Insert Hyperlinks in Images in Gmail ?. Show all posts

Saturday, September 21, 2019

Gmail-ലെ ചിത്രങ്ങളിൽ ഹൈപ്പർലിങ്കുകൾ എങ്ങനെ ചേർക്കാം. How to Insert Hyperlinks in Images in Gmail ?

നിങ്ങൾക്ക്  ഉപയോഗപ്രദമായ GMAIL ട്രിക്ക്. ഇമേജുകൾ ലിങ്കുകളായി ഉപയോഗിക്കുന്നു. ഇതുവഴി, സ്വീകർത്താക്കൾക്ക് ചിത്രത്തിൽ നേരിട്ട് ക്ലിക്കുചെയ്യാനും അതുവഴി നിങ്ങളുടെ വെബ്സൈറ്റിലേക്കോ നിങ്ങളുടെ മറ്റു ലിങ്ക്കളിലേക്കോ നിങ്ങളുടെ സ്വീകർത്താവിനു എത്തിക്കാൻ സാധിക്കും.

ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം

1.ആദ്യമായി ജിമെയില്‍ തയാറാക്കുമ്പോൾ ചിത്രം /ഫോട്ടോ മെയിലില്‍ ചേര്‍ക്കുക (Attachment ചെയ്യരുത്, Inline ഓപ്ഷന്‍ ഉപയോഗിക്കുക).




2. ചിത്രം സെലക്ട് ചെയ്യുക.(ചിത്രം സെലക്ട് ചെയ്യാനായി വലത് വശത്തു നിന്നും ഇടതു വശത്തേക്ക് മൗസ് ഡ്രാഗ് ചെയ്യുക ) അപ്പോള്‍ ഇമേജിനു മുകളില്‍ ഒരു നീല  കളര്‍ വരും. 


3.താഴെയുള്ള ലിങ്ക് ഐക്കണ്‍ ക്ലിക്ക് ചെയ്യുക



അവിടെ വെബ് അഡ്രസ്സ് ചേര്‍ക്കാനുള്ള വിന്‍ഡോ വരും. നിങ്ങള്‍ക്ക്  ആവശ്യമുള്ള വെബ് അഡ്രസ് അവിടെ ചേര്‍ത്തതിനു ശേഷം OK ബട്ടണ്‍ അമര്‍ത്തുക

ഇപ്പോള്‍ ആ വെബ്അഡ്രസ്സും ഇമേജും ലിങ്ക് ആയിക്കഴിഞ്ഞു.

ഇത് ഉറപ്പിക്കാനായി ഇമേജില്‍ ക്ലിക്ക് ചെയ്തു നോക്കുക. അവിടെ വെബ് അഡ്രസ് കാണിക്കും.

ഇമെയില്‍ സ്വീകരിക്കുന്ന ആള്‍ ഇമേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വെബ് അഡ്രസിലേക്ക് പോകും.