നിങ്ങൾക്ക് ഉപയോഗപ്രദമായ GMAIL ട്രിക്ക്. ഇമേജുകൾ ലിങ്കുകളായി ഉപയോഗിക്കുന്നു. ഇതുവഴി, സ്വീകർത്താക്കൾക്ക് ചിത്രത്തിൽ നേരിട്ട് ക്ലിക്കുചെയ്യാനും അതുവഴി നിങ്ങളുടെ വെബ്സൈറ്റിലേക്കോ നിങ്ങളുടെ മറ്റു ലിങ്ക്കളിലേക്കോ നിങ്ങളുടെ സ്വീകർത്താവിനു എത്തിക്കാൻ സാധിക്കും.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം
1.ആദ്യമായി ജിമെയില്‍ തയാറാക്കുമ്പോൾ ചിത്രം /ഫോട്ടോ മെയിലില്‍ ചേര്‍ക്കുക (Attachment ചെയ്യരുത്, Inline ഓപ്ഷന്‍ ഉപയോഗിക്കുക).

2. ചിത്രം സെലക്ട് ചെയ്യുക.(ചിത്രം സെലക്ട് ചെയ്യാനായി വലത് വശത്തു നിന്നും ഇടതു വശത്തേക്ക് മൗസ് ഡ്രാഗ് ചെയ്യുക ) അപ്പോള്‍ ഇമേജിനു മുകളില്‍ ഒരു നീല കളര്‍ വരും.
3.താഴെയുള്ള ലിങ്ക് ഐക്കണ്‍ ക്ലിക്ക് ചെയ്യുക

അവിടെ വെബ് അഡ്രസ്സ് ചേര്‍ക്കാനുള്ള വിന്‍ഡോ വരും. നിങ്ങള്‍ക്ക് ആവശ്യമുള്ള വെബ് അഡ്രസ് അവിടെ ചേര്‍ത്തതിനു ശേഷം OK ബട്ടണ്‍ അമര്‍ത്തുക
ഇപ്പോള്‍ ആ വെബ്അഡ്രസ്സും ഇമേജും ലിങ്ക് ആയിക്കഴിഞ്ഞു.
No comments:
Post a Comment