എങ്ങിനെ പ്രഫഷണൽ ഇ മെയിൽ തയാറാക്കാം ? How to write a professional email ?



തയാറാക്കുന്ന ഇ മെയിലിനെ കുറിച്ച വ്യക്തമായ ധാരണ തയാറാക്കുന്ന ആൾക്ക് ഉണ്ടായിരിക്കണം. തയാറാക്കുന്ന ഇ മെയിലിന്റെ സംക്ഷിപ്‌ത രൂപം ഇമെയിലിലുണ്ടെന്നു ഉറപ്പ് വരുത്തണം.

ഒരു നല്ല ഇമെയിലിനു താഴെ പറയുന്ന കാര്യങ്ങൾ അത്യവശ്യമാണ്.

1. തലക്കെട്ട് / Subject line
2. ഒരു നല്ല അഭിവാദ്യം Salutation
3. ഉള്ളടക്കം / Mail Body
4. അക്ഷരങ്ങൾ  Font style
5. ഉപസംഹാരം Closing
6. പ്രൂഫ് റീഡിങ്ങ് / Proof Reading
7. കൈയൊപ്പ്‌ / Signature

1. തലക്കെട്ട് / Subject line
ഇമെയിലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. നിങ്ങളുടെ ഇമെയില്‍ വായിക്കണോ വേണ്ടയോ എന്ന് മെയില്‍ സ്വീകരിക്കുന്ന ആള്‍ തീരുമാനിക്കുന്ന തലക്കെട്ടിനെ ആശ്രയിച്ചാണ്. eg. Meeting Date Changed.

2. ഒരു നല്ല അഭിവാദ്യം Salutation
ഒരു നല്ല അഭിവാദ്യത്തോടെ മെയില്‍ തുടങ്ങുന്നതാണ് നല്ലത്.
eg. Dear Sir or Madam etc..

3 .ഉള്ളടക്കം / Mail Body
വളരെ മിനിമവും സംക്ഷിപ്തവുമായിരിക്കണം ഉള്ളടക്കം. വലിച്ചു വാരി എഴുതുന്നത് പരമാവധി ഒഴിവാക്കണം. ലിസ്റ്റ് ചെയ്ത് പോയിന്‍റ് ഇട്ട് എഴുതിയാല്‍ വായിക്കുന്ന ആള്‍ക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാം.

4 .അക്ഷരങ്ങൾ  Font style
എളുപ്പത്തില്‍ വായിക്കാവുന്ന ഫോണ്ടുകള്‍ ഉപയോഗിക്കണം.
eg. Arial, Helvitica, Calibri, etc..

5 .ഉപസംഹാരം Closing
മാന്യമായ രീതിയില്‍ ആശംസകളോടു കൂടിയ ഒരു ഉപസംഹാരം ആവശ്യമാണ്. eg. Thanks, best wishes, sincerely, etc..

6.പ്രൂഫ് റീഡിംഗ് / Proof Reading
അവസാനമായി എഴുതിയ വാചകങ്ങള്‍ പ്രൂഫ് റീഡിംഗ് ചെയ്യണം. അക്ഷരത്തെറ്റുകള്‍, ഗ്രാമര്‍ എന്നിവയെല്ലാം പരിശോധിക്കണം.
MS-Word, Google Docs, Grammarly തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.

7. കൈയൊപ്പ്‌ / signature
നിങ്ങളെ ബന്ധപ്പെടാനാവശ്യമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കണം.
Name, Address, Phone Number, Website, etc...



Happy Emailing...

Post a Comment

2 Comments