Monday, January 6, 2020

What is Hashtag ? എന്താണ് ഹാഷ് ടാഗ് ? ഹാഷ്ടാഗിന്‍റെ ഉപയോഗം എങ്ങനെ ?


Hashtag_http://vibinks.blogspot.com/
      സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റുകളോ വിവരങ്ങളോ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനാണ് ഹാഷ് ടാഗ് ഉപയോഗിക്കുന്നത്. "#" എന്ന ചിഹ്നം ഒരു വാക്കിനു മുന്നില്‍ സ്പേസ് / സ്പെഷ്യൽ കാരക്ടറുകൾ ഇല്ലാതെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഹാഷ് ടാഗ് സൃഷ്ടിക്കേണ്ടത്.

ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും വിവരങ്ങള്‍ ഓര്‍ഗനൈസ് ചെയ്യുന്നതിനും ഹാഷ് ടാഗ് ഉപയോഗിക്കുന്നു. ഹാഷ് ടാഗോടു കൂടി സെര്‍ച്ച് ചെയ്യുമ്പോള്‍ നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ മാത്രം വേഗം മുന്നിലെത്താന്‍ സഹായിക്കുന്നു. ഒരു നല്ല ഹാഷ് ടാഗിന് മുഴുവന്‍ ഡിജിറ്റല്‍ മാര്‍ക്കെറ്റിംഗ് ക്യാംപയിനും നയിക്കാനാകും. ഇത് നിങ്ങളുടെ ബിസിനസ്സിന്‍റെ പ്രമോഷനും സഹായിക്കും. 

ഒരു നല്ല ഹാഷ് ടാഗിന്‍റെ യോഗ്യതകള്‍

1.ആശയത്തോട് ഒത്തു പോകുന്നതാകണം.
2.പ്രസക്തമായിരിക്കണം.
3.ലളിതവും ഹ്രസ്വവുമായിരിക്കണം.
4.ഓര്‍മയുള്ളതായിരിക്കണം.

#vibinks #digitalmarketing #PrayforAustralia 

No comments:

Post a Comment