Friday, November 15, 2019
Monday, October 21, 2019
Saturday, October 5, 2019
നിങ്ങളുടെ ബിസിനെസ്സിൽ സോഷ്യൽ മീഡിയയുടെ പ്രാധാന്യം . Importance of Social Media in Every Business
ചെറിയ ഒരു ഷോപ്പ് ആയാലും ലോകോത്തര ബിസിനസ് ബ്രാൻഡ് ആയാലും ഇന്ന് സോഷ്യൽ മീഡിയ ബിസിനസ്സിന്റെ ഒരു ഭാഗമാണ്
1. ബിസിനെസ്സിനെക്കുറിച്ചുള്ള അറിവ്
( Brand Awareness )
ജനങ്ങൾക്ക് നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള ഒരവബോധം സൃഷ്ടിക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു .നിങ്ങളുടെ സോഷ്യൽ മീഡിയ പേജ് പതിവായി പുതിയകാര്യങ്ങള്‍ ഉൾകൊള്ളിച്ചു കൊണ്ടിരിക്കുകയാണെകിൽ തീർച്ചയായും ഒരു വലിയ വിഭാഗം ഉപഭോക്താക്കളെ ബിസിനെസ്സിലേക്കു ആകർഷിക്കാം
2. ചുരുങ്ങിയ ചെലവ്
( Cost effective )
സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തന്നെ സൗജന്യവും ലോകത്തിലാകമാനം പ്രേക്ഷകര്‍ ഉള്ളതുമാണ്. ഒരു പരസ്യ മാധ്യമമായി തെരെഞ്ഞെടുക്കുകയാണെകിൽ സോഷ്യൽ മീഡിയ ചെലവ് കുറഞ്ഞതും ലാഭകരവുമാണ്
3.ജനങ്ങളുമായി ആശയവിനിമയം നടത്തുക
3.ജനങ്ങളുമായി ആശയവിനിമയം നടത്തുക
(Engage with Your Customers )
കസ്റ്റമേഴ്സുമായി ഇടപഴുക്കാൻ സോഷ്യൽ മീഡിയോളം പറ്റിയ വേറൊരു മാധ്യമമില്ല .കസ്റ്റമേഴ്സുമായി നല്ലൊരു ആശയവിനിമയം അവരുടെ താല്പര്യങ്ങൾ അറിയുന്നതിനും അതിനനുസരിച്ചു ബിസിനസ് ഗോൾസ് സെറ്റ് ചെയ്യാനും വില്പന വർധിപ്പിക്കാനും സഹായിക്കും
4.ഇന്റർനെറ്റ് ലോകത്തു ബിസിനസ് സാന്നിധ്യം വർധിപ്പിക്കുന്നു
4.ഇന്റർനെറ്റ് ലോകത്തു ബിസിനസ് സാന്നിധ്യം വർധിപ്പിക്കുന്നു
(social media increase online presence )
ഇന്റർനെറ്റിന്റെ വ്യപതി ലോകവ്യാപകമാണ് .നിങ്ങളുടെ ബിസിനസിനെ ഓൺലൈൻ ആക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് സോഷ്യൽ മീഡിയ .കൂടുതൽ ജനങ്ങളിലേക്ക് ബിസിനസ് എത്തിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാം .
5.നിങ്ങളുടെ ബിസിനസ്സിന്റെ വിശ്വസ്തത വർധിപ്പിക്കുന്നു
5.നിങ്ങളുടെ ബിസിനസ്സിന്റെ വിശ്വസ്തത വർധിപ്പിക്കുന്നു
(Improved brand Loyalty )
നിങ്ങളുടെ ബിസിനസ്സിന്റെ വിശ്വസ്തത വർധിപ്പിക്കുന്നു. ജനങ്ങൾക്ക് ബിസിനസ് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്നു. പരസ്യ പ്രചാരണങ്ങൾ നടത്താനും പുതിയ പ്രൊഡക്ടുകളോ ഓഫറുകളോ പരിചയപ്പെടുത്താനും സോഷ്യൽ മീഡിയ വളരെയധികം ഉപയോഗിക്കാം. സോഷ്യൽ മീഡിയ വില്പനയും വിശ്വസ്തതയും വർധിപ്പിക്കുന്നു
Saturday, September 21, 2019
Gmail-ലെ ചിത്രങ്ങളിൽ ഹൈപ്പർലിങ്കുകൾ എങ്ങനെ ചേർക്കാം. How to Insert Hyperlinks in Images in Gmail ?
നിങ്ങൾക്ക് ഉപയോഗപ്രദമായ GMAIL ട്രിക്ക്. ഇമേജുകൾ ലിങ്കുകളായി ഉപയോഗിക്കുന്നു. ഇതുവഴി, സ്വീകർത്താക്കൾക്ക് ചിത്രത്തിൽ നേരിട്ട് ക്ലിക്കുചെയ്യാനും അതുവഴി നിങ്ങളുടെ വെബ്സൈറ്റിലേക്കോ നിങ്ങളുടെ മറ്റു ലിങ്ക്കളിലേക്കോ നിങ്ങളുടെ സ്വീകർത്താവിനു എത്തിക്കാൻ സാധിക്കും.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം
1.ആദ്യമായി ജിമെയില്‍ തയാറാക്കുമ്പോൾ ചിത്രം /ഫോട്ടോ മെയിലില്‍ ചേര്‍ക്കുക (Attachment ചെയ്യരുത്, Inline ഓപ്ഷന് ഉപയോഗിക്കുക).

2. ചിത്രം സെലക്ട് ചെയ്യുക.(ചിത്രം സെലക്ട് ചെയ്യാനായി വലത് വശത്തു നിന്നും ഇടതു വശത്തേക്ക് മൗസ് ഡ്രാഗ് ചെയ്യുക ) അപ്പോള്‍ ഇമേജിനു മുകളില്‍ ഒരു നീല കളര്‍ വരും.
3.താഴെയുള്ള ലിങ്ക് ഐക്കണ്‍ ക്ലിക്ക് ചെയ്യുക

അവിടെ വെബ് അഡ്രസ്സ് ചേര്‍ക്കാനുള്ള വിന്‍ഡോ വരും. നിങ്ങള്‍ക്ക് ആവശ്യമുള്ള വെബ് അഡ്രസ് അവിടെ ചേര്‍ത്തതിനു ശേഷം OK ബട്ടണ്‍ അമര്‍ത്തുക
ഇപ്പോള്‍ ആ വെബ്അഡ്രസ്സും ഇമേജും ലിങ്ക് ആയിക്കഴിഞ്ഞു.
Saturday, September 7, 2019
എങ്ങിനെ പ്രഫഷണൽ ഇ മെയിൽ തയാറാക്കാം ? How to write a professional email ?
തയാറാക്കുന്ന ഇ മെയിലിനെ കുറിച്ച വ്യക്തമായ ധാരണ തയാറാക്കുന്ന ആൾക്ക് ഉണ്ടായിരിക്കണം. തയാറാക്കുന്ന ഇ മെയിലിന്റെ സംക്ഷിപ്ത രൂപം ഇമെയിലിലുണ്ടെന്നു ഉറപ്പ് വരുത്തണം.
ഒരു നല്ല ഇമെയിലിനു താഴെ പറയുന്ന കാര്യങ്ങൾ അത്യവശ്യമാണ്.
1. തലക്കെട്ട് / Subject line
2. ഒരു നല്ല അഭിവാദ്യം / Salutation
3. ഉള്ളടക്കം / Mail Body
4. അക്ഷരങ്ങൾ / Font style
5. ഉപസംഹാരം / Closing
6. പ്രൂഫ് റീഡിങ്ങ് / Proof Reading
7. കൈയൊപ്പ് / Signature
1. തലക്കെട്ട് / Subject line
ഇമെയിലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. നിങ്ങളുടെ ഇമെയില്‍ വായിക്കണോ വേണ്ടയോ എന്ന് മെയില്‍ സ്വീകരിക്കുന്ന ആള് തീരുമാനിക്കുന്ന തലക്കെട്ടിനെ ആശ്രയിച്ചാണ്. eg. Meeting Date Changed.
2. ഒരു നല്ല അഭിവാദ്യം / Salutation
ഒരു നല്ല അഭിവാദ്യത്തോടെ മെയില്‍ തുടങ്ങുന്നതാണ് നല്ലത്.
eg. Dear Sir or Madam etc..
3 .ഉള്ളടക്കം / Mail Body
വളരെ മിനിമവും സംക്ഷിപ്തവുമായിരിക്കണം ഉള്ളടക്കം. വലിച്ചു വാരി എഴുതുന്നത് പരമാവധി ഒഴിവാക്കണം. ലിസ്റ്റ് ചെയ്ത് പോയിന്റ് ഇട്ട് എഴുതിയാല്‍ വായിക്കുന്ന ആള്‍ക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാം.
4 .അക്ഷരങ്ങൾ / Font style
എളുപ്പത്തില്‍ വായിക്കാവുന്ന ഫോണ്ടുകള്‍ ഉപയോഗിക്കണം.
eg. Arial, Helvitica, Calibri, etc..
5 .ഉപസംഹാരം / Closing
മാന്യമായ രീതിയില്‍ ആശംസകളോടു കൂടിയ ഒരു ഉപസംഹാരം ആവശ്യമാണ്. eg. Thanks, best wishes, sincerely, etc..
6.പ്രൂഫ് റീഡിംഗ് / Proof Reading
അവസാനമായി എഴുതിയ വാചകങ്ങള്‍ പ്രൂഫ് റീഡിംഗ് ചെയ്യണം. അക്ഷരത്തെറ്റുകള്‍, ഗ്രാമര്‍ എന്നിവയെല്ലാം പരിശോധിക്കണം.
MS-Word, Google Docs, Grammarly തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
7. കൈയൊപ്പ് / signature
നിങ്ങളെ ബന്ധപ്പെടാനാവശ്യമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കണം.
Name, Address, Phone Number, Website, etc...
Happy Emailing...
Saturday, August 31, 2019
ഗൂഗിൾ ബിസിനസ് ലിസ്റ്റിംഗ് 5 ഗുണങ്ങൾ.5 Benefits of Using Google My Business
1.എളുപ്പത്തിൽ ബിസിനസ് കണ്ടെത്താം
നിങ്ങളുടെ ബിസിനസ് / ഷോപ് , കസ്റ്റമേഴ്സിന് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്നു. കൂടാതെ ഈ സ്ഥലം മറ്റുള്ളവർക്കു ഷെയർ ചെയ്യാനും സാധിക്കുന്നു.
2.സൗജന്യ സേവനം
ഗൂഗിൾ മാപ്സ് തികച്ചും സൗജന്യവും ലോക്കൽ മാർക്കെറ്റിംഗിനെ വളരെയധികം സഹായിക്കുന്നതുമാണ്
3.വളരെ എളുപ്പം
ഗൂഗിൾ അക്കൗണ്ട് വെച്ച് എളുപ്പത്തിൽ ഗൂഗിൾ ബിസിനസ്സ് ലിസ്റ്റിംഗിൽ നിങ്ങളുടെ ബിസിനസ്സ് കൂട്ടിച്ചേർക്കാവുന്നതും എപ്പോൾ വേണമെങ്കിലും അതിലെ വിവരങ്ങൾ (ഫോൺ നമ്പർ, വെബ്സൈറ്റ്, അഡ്രസ്സ് ) മാറ്റാവുന്നതുമാണ്.
4.ഇന്റർനെറ്റ് ലോകത്തു ബിസിനസ് കൂടുതൽ വ്യക്തമാക്കുന്നു
ബിസിനസ്സ് ടൈപ്പ് (ബേക്കറി, സൂപ്പർ മാർക്കറ്റ്), പ്രവർത്തി സമയം,
ഫോൺ നമ്പർ, എത്തിച്ചേരാനുള്ള മാർഗ്ഗം എന്നിവ കൊടുക്കാൻ സാധിക്കുന്നു.
5.പരസ്യം ചെയ്യാൻ സാധിക്കുന്നു
ഗൂഗിൾ ബിസിനസ്സിൽ നിങ്ങളുടെ ബിസിനസ്സിന്റെ ഓഫറുകളും പരസ്യങ്ങളും സൗജന്യമായി പോസ്റ്റ് ചെയ്യാൻ സാധിക്കുന്നു.
നിങ്ങളുടെ ബിസിനസ്സ് ഗൂഗിള്‍ ബിസിനസ് ലിസ്റ്റിംഗ് ചെയ്യുന്നതിന് ഗൂഗിള്‍ ഡിജിറ്റല്‍ മാര്‍ക്കറ്ററെ സമീപിക്കുക.
Saturday, August 17, 2019
Subscribe to:
Posts (Atom)










